കൊണ്ടോട്ടിയിൽ കെ.എസ് ഇ ബി സബ്സ്റ്റേഷൻ സ്ഥാപിക്കാൻ നഗരസഭയുടെ സ്ഥലം വിട്ടു നൽകി

djdkdk


മലപ്പുറം :  കൊണ്ടോട്ടിയിൽ കെ.എസ് ഇ ബി ക്ക് 33 കെ വി സബ്സ്റ്റേഷൻ സ്ഥാപിക്കാൻ നഗരസഭയുടെ ഉടമസ്ഥതയിലുള്ള തുറക്കൽ ചെമ്മലപ്പറമ്പിലെ 22 സെൻറ് സ്ഥലം നഗരസഭ കൈമാറി.ഇത് സംബന്ധിച്ച ധാരണ പത്രം നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ പി. സനൂപ് മാസ്റ്റർ കെ.എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ  സുദേവ് കുമാറിന് കൈമാറി.കൊണ്ടോട്ടി ടൗണും പരിസരവും നേരിടുന്ന ഒട്ടേറെ വൈദ്യുതി പ്രശ്നങ്ങൾക്ക് സബ്സ്റ്റേഷൻ വരുന്നതോടെ പരിഹാരമാകും.

ചടങ്ങിൽ സ്ഥിരം സമിതി ചെയർമാൻ അഷ്റഫ് മടാൻ അധ്യക്ഷനായി.  
സ്ഥിരം സമിതി അധ്യക്ഷന്മാരായ എ. മുഹിയുദ്ദീൻ അലി, സി. മിനിമോൾ , അബീന പുതിയറക്കൽ, കൗൺസിലർ ശിഹാബ് കോട്ട, സെക്രട്ടറി അനീസ് , കെ.എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ സാബിഖ് നസീം, എക്സിക്യൂട്ടീവ് എഞ്ചിനീയർ സജീവ്, എ.ഇ ഒലീന തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ:കൊണ്ടോട്ടിയിൽ കെഎസ്ഇബി സബ്സ്റ്റേഷൻ സ്ഥാപിക്കാൻ നഗരസഭയുടെ ഉടമസ്ഥതയിലുള്ള തുറക്കൽ ചെമ്മലപ്പറമ്പിലെ 22 സെൻറ് സ്ഥലം കൈമാറുന്നത് സംബന്ധിച്ച ധാരണ പത്രം നഗരസഭ വൈസ് ചെയർമാൻ പി. സനൂപ് മാസ്റ്റർ കെ.എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ  സുദേവ് കുമാറിന് കൈമാറുന്നു.

Share this story