തലശേരിയിലെ മാലിന്യ സംസ്‌കരണപദ്ധതികള്‍ ജില്ലയ്ക്ക് മാതൃകയാണെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ. എം ജമുനാറാണി

google news
ytrfdsz
 
തലശേരി: പുന്നോല്‍പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ട്  അടച്ചിട്ടതിനു ശേഷം കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങളായി തലശേരി നഗരത്തില്‍ നടപ്പിലാക്കിയ വിവിധങ്ങളായ മാലിന്യ സംസ്‌കരണ പദ്ധതികളിലൂടെ  തലശേരി നഗരസഭ കണ്ണൂര്‍ ജില്ലയ്ക്ക് മാതൃകയായതായി തലശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജമുനാറാണി ടീച്ചര്‍ തലശേരി നഗരസഭാ കാര്യാലയത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
 
ബോധവല്‍ക്കരണത്തിലൂടെയും  ഉറവിട മാലിന്യസംസ്‌കരണത്തിലൂടെയും കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങളായി നഗരസഭാ പരിധിയില്‍ നടപ്പിലാക്കിയ പദ്ധതികള്‍ മാതൃകാപരമാണെന്ന് ജമുനാറാണി ടീച്ചര്‍ ചൂണ്ടിക്കാട്ടി. തലശേരി നഗരസഭയില്‍ ഹരിതകമ്മ സേനാ പ്രവര്‍ത്തനം കാര്യക്ഷമമാക്കിയിട്ടുണ്ട്. കൃത്യമായ ഇടവേളകളില്‍ വീടുകളിലും സ്ഥാപനങ്ങളിലുമെത്തി  ഹരിതസേന കര്‍മ്മാംഗങ്ങള്‍  മാലിന്യങ്ങള്‍ ശേഖരിച്ചു നിര്‍മല്‍ ഭാരത് ഏജന്‍സി മുഖേനെ കണ്ടിക്കലിലെ എം. ആര്‍. എഫില്‍ എത്തിച്ചു സെഗ്രിഗേഷന്‍  നടത്തി വിവിധ മേഖലകളിലേക്ക് കയറ്റി അയക്കുകയാണെന്ന് കെ. എം ജമുനാറാണി ടീച്ചര്‍ അറിയിച്ചു. നഗരസഭാ സെക്രട്ടറി ബിജുമോന്‍ ജോസഫും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags