മോട്ടോര്‍ തൊഴിലാളികള്‍ കണ്ണൂർ കലക്ടറേറ്റ് മാര്‍ച്ച് നടത്തി
march

 കണ്ണൂര്‍:  സ്വകാര്യബസ് ജീവനക്കാരുടെയം ഹെവി വെഹിക്കിള്‍സ് തൊഴിലാളികളുടെയുംഫേര്‍ വേജ്‌സ് ഉടന്‍പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട്  മോട്ടേര്‍ ട്രാന്‍സ് പോര്‍ട്ട് എംപ്‌ളോയിസ് യൂനിയന്‍(സി. ഐ.ടി.യു)ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി.

സി. ഐ.ടു.യു ജില്ലാസെക്രട്ടറി  കെ.കെ നാരായണന്‍ഉദ്ഘാടനം ചെയ്തു. പി.ചന്ദ്രന്‍ അധ്യക്ഷനായി. മോട്ടോര്‍ തൊഴിലാളി യൂനിയന്‍ ജന. സെക്ര. കെ.ജയരാജന്‍, വൈ. വൈ മത്തായി, എന്‍.മോഹനന്‍, യു.നാരായണന്‍, സി. എച്ച് ലക്ഷ്മണന്‍, വി.പി മുകുന്ദന്‍, കെ.വി രാജന്‍, വി.വി പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share this story