എടവണ്ണ സബ് ട്രഷറി ഉദ്ഘാടനം ജനുവരി 12 ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും
Tue, 10 Jan 2023

മലപ്പുറം : എടവണ്ണ സബ് ട്രഷറിക്കായി നിര്‍മ്മാണം പൂര്‍ത്തിയായ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 12 ന് നടക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പി.കെ ബഷീര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. കിഫ്ബി ഫണ്ട് ഉപയോഗിച്ച് രണ്ട് കോടി രൂപ ചെലവഴിച്ചാണ് പുതിയ ഇരുനില കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി ഗ്രാമപഞ്ചായത്തിന്റെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്ന സബ് ട്രഷറിക്ക് അസൗകര്യങ്ങള്‍ ഏറെയായിരുന്നു. പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നതോടെ ട്രഷറി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകും.