കണ്ണൂരിൽ മെഗാ എഡ്യുക്കേഷൻ എക്സ്പോ 14 ന് നടക്കും

sfgdsgh

കണ്ണൂർ:വിദേശ രാജ്യങ്ങളിൽ പഠിക്കുവാൻ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് സുവർണാവസരവുമായി ഷാങ്ക് വി ഓവർസീസ് എഡ്യുക്കേഷനൽ കൺസൾട്ടൻസ് , ഗ്രീൻ വേൾഡ് ഇന്റർനാഷനൽ കൊച്ചി, ജെ.സി.ഐ പയ്യന്നുർ എന്നിവയുമായി സഹകരിച്ചു കൊണ്ടു സംഘടിപ്പിക്കുന്ന മെഗാ ഓവർ സിസ് എഡ്യുകേഷൻ എക്സ്പോ ജനുവരി 14 ന് കണ്ണൂരിൽ നടക്കും.

35 രാജ്യങ്ങൾ, ആയിരത്തിലധികം സർവകലാശാലകൾ, വിവിധ ഡിഗ്രി, ഡിപ്ളോമ മാസ്റ്റേഴ്സ്, എം.ബി.ബി.എസ് തുടങ്ങിയ കോഴ്സുകൾ സ്കോളർഷിപ്പ് , സ്‌റ്റഡിലോൺ, എമിഗ്രേഷൻ വിസ . പ്ളേസ്മെന്റ് സ്റ്റേ ബാക്ക് , പാർട്ട് ടൈം ജോബ്, പെർമെന്റ് വിസ . അഡ്മിഷൻ എന്നിവയെ കുറിച്ചു യുനിവേഴ്സിറ്റി പ്രതിനിധികളുമായി നേരിട്ട് സംവദിക്കും.
കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ രാവിലെ ഒൻപതു മണി മുത വൈകുന്നേരം നാലു മണി വരെയാണ് എക്സ്പോ നടക്കുന്നത് 'കണ്ണൂരിൽ ആദ്യമായി സംഘടിപിക്കുന്ന മെഗാ ഓവർ സിസ്  എഡ്യുക്കേഷൻ എക്സ്പോ ചേംബർ ഹാളിൽ രാവിലെ 9.30 ന് കണ്ണൂർ കോർപറേഷൻ മേയർ ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്യും. 

വാർത്ത സമ്മേളനത്തിൽ ഷാങ്ക് വി ഓവർ സിസ് എഡ്യുക്കേഷനൽ കൺസൾട്ടൻസി ചെയർമാൻ ശങ്കരനാരായാണൻ , സി.ഇ.ഒ ബിന്ദി ഷാജിത് , ഗ്രീൻ വേൾഡ് ഇന്റർനാഷനൽ പ്രതിനിധി ഡോ.വിനേദ് കുമാർ , ജെ.സി.ഐ പയ്യന്നൂർ ലോം പ്രസി. മുഹമ്മദ് ജെ ബ്റുദ്. വിജയൻ എന്നിവർ പങ്കെടുത്തു.

Share this story