മനേക്കരയില്‍ മാരകായുധങ്ങളുമായി വധശ്രമക്കേസിലെ പ്രതി അറസ്റ്റില്‍

kannur weapons  arrested

 തലശേരി: കോടിയേരി-മനേക്കരറോഡില്‍ മാരകയുധങ്ങളായ വടിവാള്‍, മഴുതുടങ്ങിയവയുമായി  വധശ്രമക്കേസിലെ പ്രതിയായ യുവാവ്  അറസ്റ്റില്‍.  കതിരൂര്‍ പുല്യോട് സ്വദേശി കെ. അശ്വന്തിനെ(29)യാണ് പാനൂര്‍ പൊലിസ് ചൊവ്വാഴ്ച്ചപുലര്‍ച്ചെ നടത്തിയ വാഹനാപരിശോധനയ്ക്കിടെ പിടിയിലായത്. ഇയാള്‍ക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന  രണ്ടു പേര്‍ ഓടിരക്ഷപ്പെട്ടു. ഇവര്‍ക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ 2019ല്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ മത്‌സരിച്ച സി.ഒ.ടി നസീര്‍ വധശ്രമക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് അശ്വന്ത്. 

പാനൂരിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പൊലിസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ്  അശ്വന്ത് പിടിയിലായത്.  കതിരൂര്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍  പുഴയോരത്ത്് ഷെഡ് കെട്ടി ബോംബ് നിര്‍മാണത്തിനിടെ യുവാവിന്റെ കൈപ്പത്തി നഷ്ടപ്പെട്ട സംഭവത്തിലും അശ്വന്ത് പ്രതിയാണ്.  2019മെയ് 18ന് രാത്രിയാണ്  തലശ്ശേരി കായത്ത് റോഡില്‍ വച്ച് സിഒടി നസീറിന് വെട്ടേറ്റത്. ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് ആക്രമിച്ചത്. നസീറിനെ വെട്ടിയ കേസില്‍  കതിരൂര്‍ സ്വദേശി അശ്വന്ത് ഉള്‍പ്പെടെയുളളവര്‍ പ്രതികളായിരുന്നു.

Share this story