മാഹി പോളി വിദ്യാര്‍ത്ഥികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു

hgfvb

 
കണ്ണൂര്‍ : മാഹി ഇന്ദിരാഗാന്ധി പോളിടെകനിക്ക് വിദ്യാര്‍ത്ഥികളെ  തേനീച്ച കുത്തി പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ നൂറോളം  കുട്ടികളെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.ഇന്നലെ  വൈകുന്നേരം തേനീച്ച കൂട്ടം ആക്രമിക്കുകയും നിരവധി വിദ്യാര്‍ത്ഥികള്‍  മാഹിയിലെയും തലശേരിയിലെയും ആശുപത്രികളില്‍ ചികിത്‌സ തേടുകയുമായിരുന്നു. സാരമായി പരുക്കേറ്റ ആറോളം വിദ്യാര്‍ത്ഥികള്‍ക്ക് തലകറക്കവും ഛര്‍ദ്ധിയും അനുഭവപ്പെട്ടു.

വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തില്‍ തുടരണമെന്നും ആര്‍ക്കെങ്കിലും അസ്വസ്ഥതകളുണ്ടെങ്കില്‍ ആശുപത്രിയില്‍ എത്തണമെന്നും സി എം ഒ ഇസഹാക് ഡോക്ടര്‍ പറഞ്ഞു. വിവരമറിഞ്ഞയുടന്‍ നേതാക്കള്‍ ആശുപത്രിയിലെത്തുകയും ഡിഡി പവിത്രന്‍ ഡോക്ടറെ വിവരമറിയിക്കുകയും ഉടനെ കൂടുതല്‍ ഡോക്ടര്‍മാരെ ആശുപത്രിയിലെത്തിക്കാനുള്ള ഏര്‍പ്പാട് ചെയ്യുകയും ചെയ്തു.അമ്പതോളം വിദ്യാര്‍ത്ഥികള്‍ പള്ളൂര്‍ ഗവ. ആശുപത്രിയിലാണ്  ചികിത്സ തേടിയത്.

Share this story