വിചാരണനടപടികള്‍ നടക്കവേ മാഹി കോടതിയുടെ സീലിങ് അടര്‍ന്ന് വീണു
Ceiling

 ന്യൂമാഹി:മാഹി കോടതിയുടെ താഴത്തെ നിലയിലുള്ള കോണ്‍ക്രീറ്റ് സീലിങ്ങ് അടര്‍ന്ന് വീണു. വന്‍ അപകടമാണ് ഭാഗ്യം കൊണ്ട് മാത്രം ഒഴിവായത്. കോടതി നടപടികള്‍ നടക്കവെ വ്യാഴാഴ്ച്ച രാവിലെ  10.40നാ ണ് വലിയ ശബ്ദത്തോടെ പ്രവേശന കവാടത്തിന് മുകളിലുള്ള കോണ്‍ക്രീറ്റ് ചീളുകള്‍ വരാന്തയില്‍ അടര്‍ന്ന് വീണത്.തൊട്ടടുത്ത ഭാഗത്തും ചീളുകള്‍ അടര്‍ന്ന് കിടപ്പുണ്ട്.

 കോടതി നിറയെ ആളുകളുള്ള സമയത്താണ്  അപകടമുണ്ടായത്.തലനാരിഴയ്ക്കാണ് വന്‍ദുരന്തമൊഴിവായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കാലപ്പഴക്കമുള്ള കെട്ടിടത്തിലെ അപകടാവസ്ഥയിലുള്ള മേല്‍ പാളികള്‍ മുഴുവന്‍ അടര്‍ ത്തിമാറ്റി നവീകരിക്കണമെന്ന ആവശ്യം വിവിധ സംഘടനകളും പൊതുജനങ്ങളും ശക്തമായി ഉയര്‍ത്തുന്നുണ്ട്.

Share this story