എം വി ജയരാജന്‍ ഹൈക്കോടതി വിധി അംഗീകരിക്കണം: യൂത്ത് കോണ്‍ഗ്രസ്
youth congress

കണ്ണൂര്‍: കേരളചരിത്രത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഏകാധിപതിയായ ഒരു മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മുന്‍കൂട്ടി പ്രഖ്യാപിച്ച സമരമാണ് കണ്ണൂരില്‍ നടന്നത്. സര്‍ക്കാരിന്റെ മുഴുവന്‍ സംവിധാനം ഉപയോഗിച്ചുകൊണ്ട് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പീഡിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെയും സിപിഎമ്മിനെയും ഭാഗത്ത് നിന്നുമുണ്ടായത്.

അസത്യം പ്രചരിപ്പിച്ചു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുകയും പാര്‍ട്ടി ഓഫീസുകള്‍  ആക്രമിക്കുകയും ഗാന്ധി പ്രതിമ പോലും തകര്‍ക്കുകയും ചെയ്തത്. പ്രതിഷേധിക്കുകയെന്ന സ്വാഭാവിക നടപടി മാത്രമാണ് സമരക്കാരുടെ ഭാഗത്തുണ്ടായതെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി മൂന്നുപേര്‍ക്കും ജാമ്യം അനുവദിച്ചിട്ടുള്ളത് എന്നാല്‍ താനാണ് കോടതിയെന്ന അഹംഭാവത്തിലാണ് എം വി ജയരാജന്‍ ഇപ്പോഴും . ഇവര്‍ മുഖ്യമന്ത്രിയെ കൊല്ലാന്‍ തന്നെയാണ് പോയതെന്ന് പറഞ്ഞിട്ടുള്ളത്.  എന്നാല്‍ സമരക്കാരുടെ ഭാഗത്ത്‌നിന്ന് അത്തരത്തിലുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന്  തെളിയിക്കുന്നതാണ് ഇന്നത്തെ ഹൈക്കോടതി വിധി.  പാര്‍ട്ടി കോടതിയില്‍ വിധി പ്രസ്താവിച്ചു മാത്രം പരിചയമുള്ള ജയരാജന് നീതിന്യായ സംവിധാനത്തിലെ വിശ്വാസം ഇല്ലെന്നാണ് ഇതു തെളിയക്കുന്നത്.കോടതി വിധി അംഗീകരിക്കാന്‍ എംവി ജയരാജന്‍ തയ്യാറാകണമെന്ന് സുദീപ് ജയിംസ് ആവശ്യപ്പെട്ടു.

Share this story