ഉച്ചഭക്ഷണ തുക വര്‍ധിപ്പിക്കണം : കെ പി എസ് ടി എ

ytrdesxdf

അഞ്ചരക്കണ്ടി: മുഴുവന്‍ അദ്ധ്യാപക നിയമനങ്ങളും അംഗീകരിക്കുക, ഉച്ചഭക്ഷണ തുക വര്‍ദ്ധിപ്പിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കെ.പി.എസ് ടി എ കണ്ണൂര്‍ സൗത്ത് ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു.

അഞ്ചരക്കണ്ടി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്ന ഉപജില്ല സമ്മേളനം  കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.വി ജ്യോതി ഉദ്ഘാടനം ചെയ്തു. ഉപജില്ല വൈസ് പ്രസിഡന്റ് സി.എച്ച് ജസീല്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ജില്ല പ്രസിഡന്റ് യു.കെ ബാലചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.എസ്.എസ് എല്‍. സി, പ്ലസ്ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും സര്‍ഗോത്സവത്തിലും കായികോത്സവത്തിലും വിജയിച്ചവര്‍ക്കുള്ള സമ്മാനദാനവും നടന്നു

പ്രതിനിധി സമ്മേളനം കെ.പി.എസ്. ടി.എ ജില്ല ട്രഷറര്‍ സി.വി. എ ജലീല്‍ ഉദ്ഘാടനം ചെയ്തു. പി കെ മുരളീധരന്‍, മഹേഷ് ചെറിയാണ്ടി,ഐ ഹരിദാസ്,എം വി സി രഞ്ജിത്ത്,കെ ശ്രീലത,സി ഉമാറാണി,എം പി നൗഫല്‍,എസ് യു സൗരഭ്,എ. ഐറിഷ്,കെ വി വിനീത്,പി ഷീന,കെ സി ഉഷ എന്നിവര്‍ സംസാരിച്ചു.ഭാരവാഹികള്‍ :കെ സുനേഷ്(പ്രസി) എംപി നൗഫല്‍(സെക്ര)എസ് യു സൗരഭ്(ട്രഷറര്‍)

Share this story