തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജയ്‌സണ്‍ മാത്യു ചുമതലയേറ്റു
Fri, 13 Jan 2023

കാസർഗോഡ് : വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് രൂപം കൊടുത്ത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലയിലെ ആദ്യ മേധാവിയായി ജോയിന്റ് ഡയറക്ടര്‍ ജയ്‌സണ്‍ മാത്യു ചുമതലയേറ്റു. കാസര്‍കോട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറായിരുന്നു ജയ്‌സണ്‍ മാത്യു.
നഗരകാര്യം, ടൗണ്‍ പ്ലാനിംഗ്, ഗ്രാമ വികസനം, തദ്ദേശ എഞ്ചിനീയറിംഗ്, പഞ്ചായത്ത് ഉള്‍പ്പെടെയുള്ള വകുപ്പുകളെ സംയോജിപ്പിച്ചാണ് പുതിയ വകുപ്പ്. ഇതുവരെ ഈ വകുപ്പുകള്‍ക്കെല്ലാം വെവ്വേറെ ജില്ലാ മേധാവികളായിരുന്നു. നിലവില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയം. അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കെ.വി.ഹരിദാസ് ഡെപ്യൂട്ടി ഡയറക്ടറായി ചുമതലയേറ്റു.