ലയൺസ് ക്ലബ് അധ്യാപകർക്കായി ദ്വിദിന ശിൽപ്പശാല നടത്തും

ലയൺസ് ക്ലബ് അധ്യാപകർക്കായി ദ്വിദിന ശിൽപ്പശാല നടത്തും

കണ്ണൂർ:ലയൺസ് ക്ലബ് കണ്ണൂർ മാവ്റിക്സിന്റെ നേതൃത്വത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ ദ്വിദിന പഠന ശിൽപശാല സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പ്രസ് ക്ലബിൽ അറിയിച്ചു.ഉള്ളിക്കൽ വയത്തൂർ യു.പി. സ്കൂളിൽ സ്കിൽസ് ഫോർ അഡോളസൻസ് ശിൽപ്പശാലക്ക് ലയൺസ് ഇന്റർനാഷണൽ ട്രെയിനർ പ്രൊഫ. വർഗീസ് വൈദ്യൻ നേതൃത്വം നൽകും.6 മുതൽ 9-ആം ക്ലസ് വരെ പഠിപ്പിക്കുന്ന തിരഞ്ഞെടുത്ത 31 അധ്യാപകർ ശിൽപ്പശാലയിൽ പങ്കെടുക്കും.

പരീശീലനം പൂർത്തിയാക്കിയ അധ്യാപകർ 11 മുതൽ 15 വരെ പ്രായമുള്ള കൗമാര വിദ്യാർഥികൾക്ക് ബോധവൽകരണം നൽകും. കുടുംബ ബന്ധം, സുഹൃദ് ബന്ധം, ലഹരിമുക്ത ജീവിതം തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ് നൽകുക.വാർത്താ സമ്മേളനത്തിൽ ക്യാപ്റ്റൻ രവീദ്രൻ കെ.എൻ, എം.പി അനൂപ് കുമാർ , വി.പി. സുശീൽ പങ്കെടുത്തു.

Share this story