കുറുമാത്തൂരിൽ ഡിവൈഎഫ്ഐ വൈത്തല യൂണിറ്റിൻ്റെ നേതൃത്വത്തിൽ അനുമോദനവും യുവസഭയും സംഘടിപ്പിച്ചു
compliment

കുറുമാത്തൂർ: ഡി.വൈ. എഫ്.ഐ വൈത്തല യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഉന്നത വിജയികൾക്കുള്ള അനുമോദനവും യുവസഭയും സംഘടിപ്പിച്ചു. എം.രജിത്ത് ഉദ്ഘാടനം ചെയ്തു. സി വി ബിജു അദ്ധ്യക്ഷം വഹിച്ചു.

പ്രത്യുപ്.പി, അനുരാജ് കെ എന്നിവർ സംസാരിച്ചു.സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുരസ്കാരം നേടിയ കെ.വി മെസ്നയെയും എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും എം രജിത്ത് മൊമെൻ്റോ നൽകി അനുമോദിച്ചു.

Share this story