കൊട്ടിയൂരിൽ വീട്ടില്‍ വച്ച് ചാരായം വാറ്റി വില്‍പന നടത്തിയ മധ്യവയസ്‌ക അറസ്റ്റില്‍

madhy

  കൊട്ടിയൂര്‍:വീട്ടിനുള്ളില്‍  വന്‍തോതില്‍ ചാരായം വാറ്റി വില്‍പനനടത്തിയിരുന്ന കൊട്ടിയൂര്‍ സ്വദേശിനിയെ പേരാവൂര്‍ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്ന് 80 ലിറ്റര്‍ വാഷും 20 ലിറ്റര്‍ ചാരായവും ഗ്യാസ് സിലിണ്ടറും ഇരുമ്പ്സ്റ്റൗവും ഉള്‍പ്പെടെയുള്ള വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

കൊട്ടിയൂര്‍ മന്ദംചേരിയിലെ  സുമ യാ(49)ണ്  പിടിയിലായത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരം അബ്കാരി കേസെടുത്തു കോടതിയില്‍ ഹാജരാക്കി.  കൊട്ടിയൂര്‍ റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ കെ വിജേഷിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍, പ്രിവന്റീവ് ഓഫീസര്‍ എം പി സജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സതീഷ് വി എന്‍, സന്തോഷ് കെ, ശിവദാസന്‍ പി എസ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ കാവ്യ വാസു എന്നിവര്‍ പങ്കെടുത്തു.

Share this story