കോറോം ശ്രീ മുച്ചിലോട്ട് കാവ് പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി ജൈവകൃഷി വിത്ത് നടീൽ ഉത്സവം നടന്നു

google news
gfdcvbjhv

പയ്യന്നൂർ : 13 സംവത്സരങ്ങൾക്ക് ശേഷം കോറോം ശ്രീ മുച്ചിലോട്ട് കാവ് പെരുങ്കളിയാട്ടത്തിന് അന്നദാനത്തിന് ആവശ്യമായ പച്ചക്കറികൾ ജൈവകൃഷിയിലൂടെ ഉൽപ്പാദിപ്പിക്കുന്നതിനായി പച്ചക്കറി വിത്ത് നടീൽ ഉത്സവം നടന്നു .കേരള കാർഷിക സർവ്വകലാശാല ഉത്തര മേഖല ഗവേഷണ വിഭാഗം മേധാവി ഡോക്ടർ ടി വനജ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽഭക്ഷണ കമ്മിറ്റി കൺവീനർ പി രഞ്ജിത്ത് സ്വാഗതവും ആഘോഷ കമ്മിറ്റി കൺവീനർ തമ്പാൻ  അധ്യക്ഷതയും വഹിച്ചു.

പയ്യന്നൂർ മുനിസിപ്പൽവികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി ജയ ആറാം വാർഡ് കൗൺസിലർ എൻ സുധ,ഏഴാം വാർഡ് കൗൺസിലർ കെ വി ഭവാനി എട്ടാം വാർഡ് കൗൺസിലർ എം ഗൗരി കൃഷി ഓഫീസർ കെ വി ഷീന ,അസിസ്റ്റൻറ്കൃഷി ഓഫീസർ ഇ പി ജീവാനന്ദ് ,ആഘോഷ കമ്മിറ്റി രക്ഷാധികാരി എം അമ്പു, ആഘോഷ കമ്മിറ്റി വൈസ് ചെയർമാൻമാരായ പി രവീന്ദ്രൻ ,എം രാമകൃഷ്ണൻ ,എം വി ഉണ്ണികൃഷ്ണൻ ,കെ പ്രകാശൻ ,വനിതാവേദി കൺവീനർ ശ്രീമതി എം വി പ്രീത ടീച്ചർ വനിതാവേദി ചെയർമാൻ ശോഭ മോഹൻഎന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു ,ഭക്ഷണ കമ്മിറ്റി ചെയർമാൻ വി വി മോഹനൻ നന്ദി അറിയിച്ചു .

Tags