കൂത്തുപറമ്പില്‍ എം. ഡി. എം. എയുമായി പിടിയിലായ യുവാവ് റിമാന്‍ഡില്‍
sdllws

തലശേരി: നിരോധിത സിന്തറ്റിക്ക് മയക്കുമരുന്നായ  എം.ഡി. എം. എയുമായി കൂത്തുപറമ്പ് ആയിരം തെങ്ങില്‍  പിടിയിലായ പിണറായി പടന്നക്കര സ്വദേശി യായ  എം.കെ കണ്ണനെന്ന യുവാവിനെ പൊലിസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂത്തുപറമ്പ് എസ്. ഐയും ജില്ലാ നര്‍ക്കോട്ടിക്ക് ടീമും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ 1.20  ഗ്രാം എം.ഡി. എം. എയുമായി പ്രതിയെ പിടികൂടിയത്. കണ്ണൂര്‍ ആന്‍ഡി നര്‍ക്കോട്ടിക്ക് സ്‌ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡു നടത്തിയത്. ഇയാളുടെ മയക്കുമരുന്ന് ഇടപാടുകളെ കുറിച്ചു കൂടുതല്‍ അന്വേഷിച്ചുവരികയാണെന്ന് പൊലിസ് അറിയിച്ചു.

Share this story