കോടിമത എ.ബി.സി. സെന്റർ പ്രവർത്തനോദ്ഘാടനം നാളെ

google news
kodimatha

കോട്ടയം: തെരുവുനായ ശല്യം നേരിടുന്നതിനായി കോട്ടയം കോടിമതയിൽ പണികഴിപ്പിച്ച എ.ബി.സി. സെന്ററിന്റെ(അനിമൽ ബർത്ത് കൺട്രോൾ സെന്റർ) പ്രവർത്തനോദ്ഘാടനം നാളെ (ജനുവരി26) ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് മൃഗസംരക്ഷണ-ക്ഷീരവികസന- മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. കോടിമത പച്ചക്കറിച്ചന്തക്കു സമീപമുള്ള കോട്ടയം എ.ബി.സി സെന്ററിന്റെ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ജില്ലയിലെ മികച്ച ക്ഷീരകർഷകനുള്ള പുരസ്‌കാരദാനവും മന്ത്രി നിർവഹിക്കും. സെന്ററിൽ പുതിയതായി പണികഴിപ്പിച്ച പോസ്റ്റ് ഓപ്പറേറ്റീവ് കെയർ വാർഡിന്റെ ഉദ്ഘാടനം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷനായിരിക്കും.പദ്ധതിയുടെ വിജയത്തിനായി പ്രവർത്തിച്ച കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ നിർമ്മല ജിമ്മി, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ച സിൽക്കിന്റെയും, കാർട്ടൺ ഇന്ത്യ അലയൻസ് സ്റ്റാർട്ടപ്പ് കമ്പനിയുടെയും മാനേജിംഗ് ഡയറക്ടർമാർ എന്നിവരെ ചടങ്ങിൽ ആദരിക്കും.

ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന മഞ്ജു സുജിത്ത്, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, പള്ളം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ടോമിച്ചൻ ജോസഫ്, ഗ്രാമപഞ്ചായത്ത് അധ്യക്ഷരായ സുജാത സുശീലൻ, പൊന്നമ്മ ചന്ദ്രൻ, ആനി മാമ്മൻ, സീന ബിജു നാരായണൻ, വി.ടി. സോമൻകുട്ടി,  കോട്ടയം നഗരസഭാ ഉപാധ്യക്ഷൻ ബി. ഗോപകുമാർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജെസി ഷാജൻ, പി.എസ്. പുഷ്പമണി, ടി.എൻ. ഗിരീഷ്‌കുമാർ,  കോട്ടയം നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു സന്തോഷ്‌കുമാർ, പി.ആർ. സോന, എബി കുന്നേൽപറമ്പിൽ, സിന്ധു ജയകുമാർ, കെ. ശങ്കരൻ, നരഗസഭാംഗം എൻ. ജയചന്ദ്രൻ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനുജോൺ, ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യൂ, മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൻ. ജയദേവൻ, ജില്ലാ മൃസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശേരി, കോട്ടയം നഗരസഭ സെക്രട്ടറി ഡി. ജയകുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.എൻ. പ്രിയ, എസ്.പി.സി.എ. മാനേജ്‌മെന്റ് കമ്മിറ്റി അംഗം ജോർജ് ജോസഫ് എന്നിവർ ചടങ്ങിൽ പ്രസംഗിക്കും.
 

കോട്ടയം ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമാണ് കോടിമത എബിസി സെന്റർ. അനുദിനം വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് ശാശ്വതപരിഹാരം കാണുന്നതിനായാണ് നവീകരിച്ച മൃഗക്ഷേമ നിയമങ്ങൾക്കനുസൃതമായി എ.ബി.സി. സെന്റർ പണികഴിപ്പിച്ചത്.
എ.ബി.സി സെന്ററിനായി കോട്ടയം നഗരസഭ സ്ഥലസൗകര്യവും കെട്ടിടവും ഓപ്പറേഷൻ തിയേറ്ററും ഒരുക്കിയപ്പോൾ സെന്ററിന്റെ പ്രവർത്തനങ്ങൾക്കും പോസ്റ്റ് ഓപ്പറേറ്റീവ് കെയർ വാർഡിന്റെ നിർമാണത്തിനും ആവശ്യമായ 57 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് വകയിരുത്തി.

ഒരു എയർകണ്ടീഷൻഡ് ഓപ്പറേഷൻ തിയറ്റർ, പ്രീ ആൻഡ് പോസ്റ്റ് പരിചരണ സംവിധാനത്തോടു കൂടിയ മുറികൾ, സി.സി.ടി.വി. നീരിക്ഷണ സംവിധാനം, ഓഫീസ് റൂം, സ്‌റ്റോർ റൂം, ശസ്ത്രക്രിയാ ഉപകരണങ്ങളുടെ അണുനശീകരണ സംവിധാന മുറി, വന്ധ്യംകരണശസ്ത്രക്രിയക്കു ശേഷം മുറിവുണങ്ങുന്നതുവരെ ശുശ്രൂഷിക്കാനായി 50 നായ്ക്കൾക്കുള്ള കൂടുകളോടു കൂടിയ പോസ്റ്റ് ഓപ്പറേറ്റീവ് കെയർ വാർഡ് എന്നിവ കൂടാതെ ജീവനക്കാർക്കുള്ള ഡോർമിറ്ററി സംവിധാനവും കോടിമത സെന്ററിൽ ഒരുക്കിയിട്ടുണ്ട്. ഒരു വെറ്ററിനറി ഡോക്ടർ, ഒരു ഓപ്പറേഷൻ തീയേറ്റർ സഹായി, നാല് ശ്വാനപരിപാലകർ, മൂന്ന് ഡോഗ് കാച്ചേഴ്‌സ്, ഒരു ശുചീകരണ സഹായി എന്നിവരെയും സെന്ററിൽ നിയമിച്ചിട്ടുണ്ട്.  ആദ്യഘട്ടത്തിൽ പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെയും കുറിച്ചി, പുതുപ്പള്ളി, വിജയപുരം, പനച്ചിക്കാട്, അയർക്കുന്നം എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ഉപയോഗിച്ചാണ് തെരുവുനായ പ്രജനനനിയന്ത്രണപരിപാടി നടപ്പാക്കുന്നത്.

Tags