നഴ്‌സിങ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഖാദി കോട്ട് നല്‍കി

 nursing students


തലശേരി:കേരള കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ഫെഡറേഷന് കീഴിലുള്ള കോളേജ് ഓഫ് നഴ്‌സിങ്ങ് തലശ്ശേരിയിലെ ഒന്നാം വര്‍ഷ ബി എസ് സി നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികള്‍ക്ക് ഖാദി കോട്ടുകള്‍ വിതരണം ചെയ്തു.ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.സി.മോഹനന്‍ അധ്യക്ഷത വഹിച്ചു.

 പ്രിന്‍സിപ്പാള്‍ സ്വപ്ന ജോസ്, കെ.വേലായുധന്‍, പ്രൊഫസര്‍ വി.ടി.സജി,കെ.സിന്ധു, ഹിബ ഷറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ വെച്ച് സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷന്‍ സോണല്‍ ആര്‍ട്‌സ് ഫെസ്റ്റിവല്‍ ലോഗോ രൂപകല്‍പ്പന ചെയ്ത് ഒന്നാം സ്ഥാനം നേടിയ അഭിജിത്തിനും, അക്ഷയ്ക്കും ഉപഹാരം നല്‍കി.

Share this story