കയരളം എ.യു.പി സ്കൂൾ വാർഷിക കയരളോത്സവം ജനുവരി 15 ന് നടക്കും

gtfg

കണ്ണൂർ..112 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള കയരളം എ.യു.പി സ്കൂളിന്റെപൂർവ്വ വിദ്യാർത്ഥികളുടെ മഹാസംഗമം -കയരളോത്സവം എന്ന പേരിൽ  ജനുവരി 15 ഞായറാഴ്ച രാവിലെ 10 മണി മുതൽ സ്കൂളിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പൂർവ്വ വിദ്യാർത്ഥിയും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ രാധാകൃഷ്ണൻ മാണിക്കോത്തിന്റെ അധ്യക്ഷതയിൽ  പ്രശസ്ത സംഗീതജ്ഞൻ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും

തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെ അനുഭവങ്ങൾ പങ്കുവെക്കലും പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.ബിജോയ &ലയാ ബിജോയ് അവതരിപ്പിക്കുന്ന നാദലയം RLV ടീം അവതരിപ്പിക്കുന്നMUSIC EVE, റബ്ബ ഡാൻസ് ടീം അവതരിപ്പിക്കുന്ന കലാപരിപാടികൾ, കോമഡി ഉത്സവം ഫെയിം സമദ് അവതരിപ്പിക്കുന്ന വൺമാൻഷോ എന്നീ പരിപാടികളും അരങ്ങേറും.വാർത്താ സമ്മേളനത്തിൻ സംഘാടക സമിതി ചെയർമാൻ യു. കെ രാജീവൻ ,ഇ. കെ. രതി,രാധാകൃഷ്ണൻ മാണിക്കോത്ത്,എം. എം. വനജ കുമാരി ,സിദ്ദിഖ് കെ. പി പങ്കെടുത്തു

Share this story