കൗമുദി ടീച്ചറെ നയിച്ചത് കോണ്‍ഗ്രസെന്ന വികാരം: മാര്‍ട്ടിന്‍ജോര്‍ജ്
Kaumudi teacher Congress Martingeorge

കണ്ണൂർ :കൗമുദി ടീച്ചറുടെ ത്യാഗദീപ്തമായ ഓര്‍മ്മകള്‍ എക്കാലവും ഓര്‍ക്കപ്പെടുമെന്ന് ഡിസിസി  അധ്യക്ഷന്‍മാര്‍ട്ടിന്‍ ജോര്‍ജ്.കാടാച്ചിറ സ്മൃതി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ ചടങ്ങ് ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം..

ചെറുപ്പം തൊട്ടേഉള്ള  കോണ്‍ഗ്രസ് വികാരമാണ് അനശ്വരയായ കൗമുദി ടീച്ചര്‍ക്ക് ത്യാഗ പാതതെളിച്ച് നല്‍കിയത്.സര്‍വ്വസംഘപരിത്യാഗികളാല്‍ ഉദയം കൊണ്ട കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ നവോത്ഥാനം ടീച്ചറെ വല്ലാതെ ആകര്‍ഷിച്ചു.ഉച്ച നീചത്വ വേലിക്കെട്ട് തകര്‍ത്ത് ഹരിജനം മുഖ്യധാരയില്‍ എത്തണമെന്നും അതുവഴി സ്വാതന്ത്ര്യ സമരം കരുത്തുറ്റതായി മാറ്റാനുള്ള കോണ്‍ഗ്രസ് പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു ഈ കാലയളവില്‍ ഹരിജനപിരിവിനായ്  വടകരയിലെത്തിയ ഗാന്ധിജിക്ക് കൗമുദി ടീച്ചര്‍ തന്റെ സ്വര്‍ണ്ണമാലയും വളയും ഊരി നല്‍കിയ മഹത്തായ ചരിത്രം ത്യാഗനിര്‍ഭരമാണെന്ന്  മാര്‍ട്ടിന്‍ പറഞ്ഞു.

കടമ്പൂര്‍ മണ്ഡലം പ്രസിഡണ്ട് സി ഒ രാജേഷ് അധ്യക്ഷനായി.
മുന്‍ ഡിസിസി അധ്യക്ഷന്‍സതീശന്‍ പാച്ചേനി കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസി.പി വി പ്രേമവല്ലി ,എടക്കാട് ബ്‌ളോക്ക് മെമ്പര്‍ കെ വി ജയരാജന്‍, കോണ്‍ഗ്രസ് ധര്‍മ്മടം ബ്‌ളോക്ക് പ്രസി. പുതുക്കുടി ശ്രീധരന്‍, യൂത്ത് കോണ്‍ഗ്രസ് കടമ്പൂര്‍ മണ്ഡലം പ്രസിഡണ്ട് അഭിലാഷ് ആഡൂര്‍, യൂത്ത് കോണ്‍ഗ്രസ് സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍ റിജിന്‍ രാജ്, കോണ്‍ഗ്രസ് കടമ്പൂര്‍ മണ്ഡലം  ഭാരവാഹികളായ സഗേഷ് കുമാര്‍, സനല്‍ കുമാര്‍ തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു.

Share this story