കാസർകോട് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഏകദിന പരിശീലനം നടത്തി

ddjd

കാസർകോട് :  ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായുള്ള വാര്‍ഡ്തല സന്നദ്ധ അധ്യാപകര്‍ക്കുള്ള ഏകദിന പരിശീലന പരിപാടി വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ.തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു.   വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മോളിക്കുട്ടി പോള്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.വി.അഖില, വാര്‍ഡ് മെമ്പര്‍മാരായ ഇ.ടി.ജോസ്, സി.പി.സുരേശന്‍, ലില്ലി കുട്ടി, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സൗദാമിനി വിജയന്‍ എന്നിവര്‍ സംസാരിച്ചു.  സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍.ബാബു മുഖ്യാതിഥിയായി. എം.ബാബുരാജ്,  കെ.സി.സെബാസ്റ്റ്യന്‍, കെ.ഒ.അനില്‍കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു.  പ്രേരകുമാരായ പി.വി.വിദ്യ, കെ.രജനി, ലതികാ യാദവ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി സി.കെ.പങ്കജാക്ഷന്‍ സ്വാഗതവും പഞ്ചായത്ത് ആര്‍. പി.  കെ.സി.സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.

Share this story