കാസർഗോഡ് ക്ഷീര കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി

google news
sdfg

കാസർഗോഡ് :  ക്ഷീര വികസന വകുപ്പ് റീജിയണല്‍  ഡയറി ലാബ്  ആന്റ്  ട്രെയിനിംഗ്  സെന്റ്ററില്‍  ക്ഷീര കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി. ശുദ്ധമായ പാല്‍ ഉത്പാദനം എന്ന വിഷയത്തില്‍ നടത്തിയ പരിശീലനത്തില്‍ ജില്ലയിലെ ക്ഷീര കര്‍ഷകര്‍ പങ്കെടുത്തു. 

ശുദ്ധമായ പാലുത്പാദനത്തിന് ക്ഷീര കര്‍ഷകര്‍ അറിഞ്ഞിരിക്കേണ്ട പശു പരിപാലന രീതികള്‍, പാല്‍ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഭക്ഷ്യ സുരക്ഷാ നിയമം, പാലിന്റെ രാസ, അണു ഗുണ നിലവാര പരിശോധന എന്നീ വിഷയങ്ങളില്‍ റീജിയണല്‍  ഡയറി ലാബ്  ആന്റ്  ട്രെയിനിംഗ്  സെന്റ്റര്‍ പ്രിന്‍സിപ്പാള്‍ ഷീബ ഖമര്‍,  ക്ഷീര വികസന വകുപ്പ് കാസര്‍കോട് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ മഹേഷ് നാരായണന്‍,  ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ രമ്യ എന്നിവര്‍ ക്ലാസ്സെടുത്തു. പങ്കെടുത്ത കര്‍ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം നടത്തി.
 

Tags