കണ്ണൂരിൽ മരം മുറിക്കവെ മരക്കഷ്ണം ദേഹത്തിടിച്ച് യുവാവ് മരിച്ചു
Tue, 10 Jan 2023

കണ്ണൂർ:മരം മുറിക്കവെ മരകഷ്ണം തെറിച്ച് ദേഹത്തിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു കണ്ണൂർ കോർപറേഷനിലെഎളയാവൂർ സൗത്തിലെ പുല്ലാ റമ്പിൽ ഹൗസിൽ പാറയിൽ ജിതേഷാ (42) ണ് മരണമടഞ്ഞ്. ഈക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അപകടം.
നേരത്തെ വിദേശത്തായിരുന്ന ജിതേഷ്സുഹൃത്ത് മരം മുറിക്കവെ കയർ വലിക്കാൻ സഹായിക്കുന്നതിന്നിടെ മരകഷ്ണം തെറിച്ചായിരുന്നു അപകടം. ഉടൻ ചാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും തിങ്കളാഴ്ച്ച രാത്രിയോടെ മരണമടയുകയായിരുന്നു. എളയാവൂരിലെ
ലക്ഷ്മണൻ - രമ ദമ്പതികളുടെ മകനാണ്.ഭാര്യലജിന (അധ്യാപിക, സിഎച്ച്എം വാരം), മക്കൾ: ധ്യാന, ധീരവ്. സഹോദരങ്ങൾ: മഹേഷ് (ഖത്തർ), രാജേഷ്, റിജേഷ് (ബഹ്റൈൻ).