കണ്ണൂര്‍ തെക്കിബസാറില്‍ ക്വാര്‍ട്ടേഴ്‌സില്‍ സൂക്ഷിച്ച കഞ്ചാവ്പിടികൂടി
jj

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലും കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. കണ്ണൂര്‍ നഗരത്തിലെ ഹൃദയഭാഗമായ തെക്കി ബസാറിലെ ക്വാര്‍ട്ടേസില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് റെയിഡ് നടത്തിയതില്‍ കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിഡ് നടത്തിയത്. ക്വാര്‍ട്ടേസിന്റെ സണ്‍ഷെഡില്‍ പൊതിഞ്ഞുസൂക്ഷിച്ച നിലയില്‍ ആയിരുന്നു . 

ഇത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചുവരുന്ന ക്വാര്‍ട്ടേസ് ആണ്.കഞ്ചാവ് പൊതി ആരാണ് ഇവിടെ കൊണ്ടുവച്ചത് എന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരികയാണ്. റെയിഡില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ പ്രേമന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സിനോബ്, മഹേഷ്, മിഥുന്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സനീഷ്, ഷിജി എന്നിവരാണ് ഉണ്ടായിരുന്നത്.

Share this story