കണ്ണൂരിൽ പോക്‌സോകേസിലെ പ്രതിയുടെ കാല്‍ തല്ലിയൊടിച്ചതായി പരാതി
beaten

കണ്ണൂര്‍:പോക്സോ കേസിലെ പ്രതിയുടെ കാല്‍ തല്ലിയൊടിച്ചുവെന്ന പരാതിയില്‍  ഇരയായ ആറുപേര്‍ക്കെതിരെ കേസെടുത്തു. കവ്വായിയിലെ വാടകക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കെ. ബഷീര്‍ എന്ന പന്തളം  റഷീദിന്റെ(50) പരാതിയിലാണ് ഉഉളി അസിനാര്‍, ഫൈസല്‍, പന്തല്‍ ഷംസു, അബ്ദുറഹിമാന്‍, അസൈനാര്‍, അസറുളള എന്നിവര്‍ക്കെതിരെ പയ്യന്നൂര്‍ പൊലിസ് കേസെടുത്തത്. കഴിഞ്ഞ ഓഗസ്റ്റ് 20-നാണ് പരാതിക്ക് ആസപദമായ സംഭവം. 

വൈകുന്നേരം നാലുമണിയോടെ ഈയാളുടെ മുറിയിലെത്തിയ നാലു പേര്‍ മരവടി ഉപയോഗിച്ചു മര്‍ദ്ദിച്ചുവെന്നാണ് കേസ്. ഇതുപോരാഞ്ഞതിന് രാത്രി എട്ടുമണിക്ക് വീണ്ടും മുറിയിലെത്തി ഉള്ളി അസിനാര്‍, അസൈനാര്‍, അസറുള്ള എന്നിവര്‍ ചേര്‍ന്ന് ഹോക്കിസ്റ്റിക്കു കൊണ്ടുളള മര്‍ദനത്തില്‍ ഇടതുകാലിന്റെ എല്ലു പൊട്ടുകയുണ്ടായി. ഈസംഭവത്തിനെതിരെ നല്‍കിയ പരാതിലാണ് പൊലിസ് കേസെടുത്തത്. അതേ സമയം പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്ന പരാതിയില്‍ പൊലിസ് ബഷീറിനെതിരെ കേസെടുത്തിരുന്നു.

Share this story