കണ്ണൂരിൽ പിടിച്ചുപറി കേസിലെ പ്രതി അറസ്റ്റില്‍
sl,sl;
 
ശ്രീകണ്ഠാപുരം: പിടിച്ചുപറി കേസി ഒളിവില്‍ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയെ തമിഴ്‌നാട്ടില്‍  പൊലീസ് പിടികൂടി.ഇരിട്ടി തില്ലങ്കേരി സ്വദേശി കളത്തില്‍ വീട്ടില്‍ സക്കറിയയെ (42)യാണ് ശ്രീകണ്ഠാപുരം സ്റ്റേഷന്‍  പൊലീസ്  ഇന്‍സ്‌പെക്ടര്‍ ഇ.പി.സുരേശന്റെ നേതൃത്വത്തില്‍ അസി.സബ് ഇന്‍സ്‌പെക്ടര്‍ എ.പ്രേമരാജന്‍, സീനിയര്‍ സിവില്‍  പൊലീസ് ഓഫീസര്‍ കെ.ശിവപ്രസാദ് എന്നിവരടങ്ങിയ സംഘം തമിഴ്‌നാട് ഗൂഢല്ലൂരില്‍ വെച്ച് പിടികൂടിയത്. 2015 സെപ്തംബറില്‍ ശ്രീകണ്ഠപുരം ബസ്സ് സ്റ്റാന്‍ഡില്‍ വെച്ച് ചെങ്ങളായി തവറൂള്‍സ്വദേശി നാരായണന്റെ പോക്കറ്റില്‍ നിന്നും 1500 രൂപ പിടിച്ചു പറിച്ചു പ്രതി രക്ഷപ്പെടുകയായിരുന്നു. കേസില്‍ ഒളിവില്‍ പോയ പ്രതി തമിഴ്‌നാട്ടിലുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. 2021-ല്‍ കോടതി പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അറസ്റ്റിലായപ്രതിയെ കോടതി റിമാന്റ് ചെയ്തു

Share this story