കണ്ണൂരിലെ മൃഗാശുപത്രിയില്‍ നിന്നും പണം കവര്‍ന്നയാള്‍ അറസ്റ്റില്‍
Fri, 5 Aug 2022

കണ്ണൂര്‍: കണ്ണൂരിലെ മൃഗാശുപത്രിയില്‍ നിന്നും പണംകവര്‍ന്ന യുവാവ് അറസ്റ്റില്‍. വളപട്ടണം മന്നസ്വദേശി ഷിബാസാ(28)ണ് അറസ്റ്റിലായത്. ബുധനാഴ്ച്ച വൈകുന്നേരമാണ് സംഭവം. മൃഗാശുപത്രിയില്‍ വളര്‍ത്തുനായയെ കാണിക്കാനെത്തിയ ആളുടെ അയ്യായിരം രൂപ ഷിബാസ് കവരുകയായിരുന്നു.
ആശുപത്രി അധികൃതര്‍ ഉടന്‍ ടൗണ്‍ പൊലിസില്‍ പരാതി നല്കി.മൃഗാശുപത്രി പരിസരത്തെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ഷിബാസാണ് പ്രതിയെന്ന് മനസിലാവുന്നത്. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തില്‍ വളപട്ടണത്തുനിന്നാണ് ഷിബാസ്പിടിയിലാകുന്നത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.