കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ് : പയ്യന്നൂരിലും വളപട്ടണത്തും രണ്ടു കേസുകള്‍ കൂടി

arban

കണ്ണൂര്‍ : കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് പയ്യന്നൂരില്‍ രണ്ടു കേസുകള്‍ കൂടി പൊലിസ് രജിസ്റ്റര്‍ ചെയ്തു.  പയ്യന്നൂര്‍കാനത്തെ പി.വി സിദ്ധാര്‍ത്ഥിന്റെ പരാതിയിലും ആരാധനാ തീയേറ്ററിനു സമീപത്തെ ശേഖര പൊതുവാളുടെ ഭാര്യ സത്യഭാമയുടെ പരാതിലുമാണ് കേസെടുത്തത്.

പതിമൂന്നര ശതമാനം പലിശവാഗ്ദ്ധാനം ചെയ്താണ് സിദ്ധാര്‍ത്ഥില്‍നിന്നും പത്തുലക്ഷം രൂപയും സമാനമായ രീതിയില്‍ സത്യഭാമയില്‍ നിന്നും രണ്ടുലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നുമാണ് കേസ്.  അതേ സമയം ചൊക്‌ളി സ്വദേശിനിയായ കെ.പി ശ്രീലയയുടെ പരാതിയില്‍ പതിനഞ്ചു ലക്ഷം നഷ്ടപ്പെട്ടതിനും കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.

ഇതിനു സമാനമായി ചൊവ്വസ്വദേശി അരുണ്‍കുമാറിന്റെ എട്ടുലക്ഷം തട്ടിയെടുത്തതിനും കേസെടുത്തിട്ടുണ്ട്. വളപട്ടണം പൊലിസ് സ്‌റ്റേഷനില്‍ ചിറക്കല്‍ രാജാസ് യു.പി സ്‌കൂളിനു സമീപം താമസിക്കുന്ന കുഞ്ഞികൃഷ്ണമാരാരുടെ പരാതിയിലും കേസെടുത്തിട്ടുണ്ട്.

Share this story