യൂത്ത് ലീഗ് കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചിനു നേരെ പൊലിസ് ജലപീരങ്കിപ്രയോഗിച്ചു

 youth league

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ രാജിആവശ്യപ്പെട്ടുകൊണ്ടു യൂത്ത് ലീഗ്  താവക്കരയിലെ കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക്  പ്രതിഷേധമാര്‍ച്ച്അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലിസ് ജലപീരങ്കി പ്രയോഗിച്ചു.

ഹൈക്കോടതി വിമര്‍ശനമേറ്റുവാങ്ങിയ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാജിവയ്ക്കുക, സര്‍വകലാശാലയിലെ മുഴുവന്‍ നിയമനങ്ങളും ജുഡീഷ്യല്‍  അന്വേഷണത്തിന് വിധേയമാക്കുക, ബന്ധുനിയമനത്തിന് കൂട്ടുനിന്നവര്‍ക്കെതിരെ നടപടിസ്വീകരിക്കുക, സ്വജനപക്ഷപാതം  നടത്തിയ കണ്ണൂര്‍ വി.സി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു യൂത്ത് ലീഗ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയത്. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.  

യൂത്ത് ലീഗ് താവക്കാര സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ്  പൊലിസ് ജലപീരങ്കി പ്രയോഗിച്ചത്. ശനിയാഴ്ച്ച  രാവിലെ പതിനൊന്നുമണിയോടെ കണ്ണൂര്‍  സ്‌റ്റേഡിയം കോര്‍ണറില്‍ നിന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ താവക്കര ക്യാംപസിലേക്ക് മാര്‍ച്ച് നടത്തിയത്. സര്‍വകലാശാല ഗേറ്റിന് മുന്‍പില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് ബാരിക്കേഡ്‌വെച്ചു മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെയാണ് അവിടെ സജ്ജമാക്കിയ വരുണ്‍ ജലപീരങ്കിയാല്‍ വെള്ളം ചീറ്റി  പൊലിസ് പ്രതിരോധിച്ചത്. മാര്‍ച്ചിനു ശേഷം നടന്ന പ്രതിഷേധ ധര്‍ണ മുസ്‌ലിം ലീഗ് ജില്ലാജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. അന്‍സാരി തില്ലങ്കേരി, നസീര്‍ നെല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. കണ്ണൂര്‍ ടൗണ്‍ സി. ഐ ബിനുമോഹന്റെ നേതൃത്വത്തില്‍ വന്‍പൊലിസ് സന്നാഹം സര്‍വകലാശാല ഗേറ്റിനു മുന്‍പില്‍ അണിനിരന്നിരുന്നു.വി.സിക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തിയത്. സര്‍വകലാശാല ഗേറ്റില്‍ പൊലിസ് ഉയര്‍ത്തിയ ബാരിക്കേഡ് പിടിച്ചുകുലുക്കിയ പ്രവര്‍ത്തകര്‍ ക്യാംപസിനുള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു.

Share this story