നഗരത്തിൽ പണം പിടിച്ചുപറിച്ച് രക്ഷപ്പെട്ട പ്രതികളെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു
Kannur Town Police have arrested the accused who escaped after extorting money from the city

 

കണ്ണൂർ : നഗരത്തിൻ്റെ ഹൃദയഭാഗത്ത് നിന്നും മദ്ധ്യവയസ്കൻ്റെ പണവും മൊബൈൽ ഫോണും കവർച്ച നടത്തിയ പ്രതികളെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. അത്താഴക്കുന്നിലെ പല്ലൻ നസീർ എന്ന കെ.പി.നസീർ (39), കാടാച്ചിറയിലെ മാക്കുന്നത്ത് ചാൽ ഹൗസിൽ മുബഷീർ (29) കക്കാട് കോവ പ്രത്തെ നവാസ് മൻസിലിൽ മുജീബ് (33) എന്നിവരെയാണ് സി.ഐ.ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. 

ഇന്നലെ വൈകുന്നേരം 4 മണിയോടെ പഴയ ബസ്സ് സ്റ്റാൻ്റിനടുത്തു കൂടി നടന്നു പോവുകയായിരുന്ന വളപട്ടണത്തെ സി.സി.മുഹമ്മദ് അലിയുടെ 11000 രൂപയടങ്ങിയ പേഴ്സും മൊബൈൽ ഫോണും പ്രതികൾ തട്ടിപ്പറിക്കയായിരുന്നു. ഭാര്യയുടെ ചികിത്സക്കായി പണം സംഘടിപ്പിച്ച് പോവുകയായിരുന്നു മുഹമ്മദലി .ഉടൻ പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്നുള്ള തിരച്ചിലിലാണ് പ്രതികൾ രാത്രിയോടെ കുടുങ്ങിയത്. ഇവരിൽ നിന്ന് നഷ്ടപ്പെട്ട പണത്തിൽ നിന്നും 6000 രൂപ പോലീസ്കണ്ടെത്തി. നിരവധി കവർച്ചാ - പിടിച്ചു പറി കേസുകളിൽ പ്രതികളാണിവരെന്ന് പോലീസ് പറഞ്ഞു.

Share this story