കണ്ണൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനമിടിച്ച് ആശുപത്രി ജീവനക്കാരൻ മരിച്ചു

saff

കണ്ണൂർ  : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനമിടിച്ച് ആശുപത്രി ജീവനക്കാരൻ മരണമടഞ്ഞു.താണയിൽ രാവിലെയാണ്  അപകടമുണ്ടായത് സ്പെഷ്യാലിറ്റി ആശുപത്രിയിൽ ജോലി ചെയ്യുന്ന ചാല ചൂളക്കോളനിയിലെ പുത്തൻപുരയിൽ പി.പി.ചന്ദ്രനാണ് (74 ) മരണമടഞ്ഞത്. ഇന്ന്. പുലർച്ചെ അഞ്ചര മണിയോടെ ആശുപത്രിക്ക് മുന്നിൽ വെച്ച് തന്നെയാണ് അപകടമുണ്ടായത്.

 ചായ കുടിക്കാൻ പുറത്തേക്കിറങ്ങവെയാണ് വാഹനമിടിച്ചത്.ചന്ദ്രൻറോഡിൽ വീഴുന്നത് സെക്യൂരിറ്റി ജീവനക്കാരൻ കാണുകയും അദ്ദേഹം ഓടിയെത്തി സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. അപകടത്തിനു ശേഷം നിർത്താതെ പോയ വാഹനം വളപട്ടണത്ത് വെച്ച് പോലീസ് പിടികൂടിട്ടുണ്ട്. ഭാര്യ തങ്കമണിയാണ്. മക്കൾ: ജിനോജ്, ജിഷ്ണ(മിംസ് ഹോസ്പിറ്റൽ). മരുമക്കൾ: സുബിഷ, ഷിജിൻ ( മിംസ് ഹോസ്പിറ്റൽ ചാല )

Share this story