ഹര്‍ത്താല്‍ ദിനത്തില്‍ കട ആക്രമിച്ച സംഭവം : കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡൻ്റ് അറസ്റ്റിൽ

Popular Front district president

കണ്ണൂർ: കേന്ദ്ര സർക്കാർ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍. മാട്ടൂല്‍ നോര്‍ത്ത് എം.പി.ഹൗസില്‍ മഹമ്മൂദിനെയാണ്(39) തളിപ്പറമ്പ് ഡി.വൈ.എസ്.പി.എം.പി.വിനോദ് അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ദിനത്തില്‍ എളമ്പേരംപാറയിലെ കട ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. ഈ കേസില്‍ രണ്ട് പ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ മഹമ്മൂദിനെ റിമാന്‍ഡ് ചെയ്തു.

Share this story