കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിന് മുൻപിൽ ദ്വിദിന ഉപവാസ സത്യാഗ്രഹസമരം തുടങ്ങി
Thu, 19 Jan 2023

കണ്ണൂർ : കണ്ണൂർ സർക്കിൾ മേലധികാരിയുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ തപാൽ - ആർ.എം.എസ് 'ജീവനക്കാർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ രണ്ടു ദിന ഉപവാസ സത്യാഗ്രഹ സമരം തുടങ്ങി.എൻ.എഫ്.പി.ഇ., എഫ്.എൻ.പി.ഒ. എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന സമരം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി ഉൽഘാടനം ചെയ്തു.
അനുകവിണിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. പി.പി.ചന്ദ്രപ്രകാശ് ,കരിപ്പാൽ സുരേന്ദ്രൻ, ബി.പി.രമേശൻ, പി.പ്രേമദാസൻ, പി.മോഹനൻ എന്നിവർ സംസാരിച്ചു. എ.പി. സുജികുമാർ, ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്, കെ.ഷിജു, ദിനുമൊട്ടമ്മൽ എന്നിവരാണ് സത്യാഗ്രഹമനുഷ്ടിക്കുന്നത് '