കണ്ണൂർ കോർപറേഷനിലും പഞ്ചായത്തുകളിലും കുടിവെള്ള വിതരണം മുടങ്ങും
Drinking water supply

കണ്ണൂർ:അഞ്ചരക്കണ്ടി, പെരളശേരി കുടിവെള്ള പദ്ധതിയുടെ ഇന്‍ടേക്കില്‍ ചെളി നിറഞ്ഞ് ജല ശുദ്ധീകരണം തടസപ്പെട്ടതിനാല്‍ കുടിവെള്ള വിതരണം മുടങ്ങും.കണ്ണൂര്‍ കോര്‍പ്പറേഷൻ പരിധിയിലെ ചേലോറ, സോണിലും പിണറായി, അഞ്ചരക്കണ്ടി, വേങ്ങാട്, പെരളശേരി, കടമ്പൂർ, കതിരൂർ, ചെമ്പിലോട്, എരഞ്ഞോളി പഞ്ചായത്തുകളിലുമാണ് വ്യാഴാഴ്ച കുടിവെള്ള വിതരണം മുടങ്ങുക കൊളച്ചേരി കുടിവെള്ള പദ്ധതിയുടെ ഇന്‍ടേക്കില്‍ ചെളി നിറഞ്ഞ് ജല ശുദ്ധീകരണം തടസപ്പെട്ടതിനാല്‍ കീഴല്ലൂർ, കൂടാളി, കുറ്റ്യാട്ടുർ ,മയ്യിൽ, കൊളച്ചേരി. നാറാത്ത് പഞ്ചായത്തുകളിലും ഇന്ന് കുടിവെള്ള വിതരണം മുടങ്ങും.

Share this story