ബദല്‍ സംവിധാനമൊരുക്കാതെ പ്ലാസ്റ്റിക്ക് നിരോധനമേര്‍പ്പെടുത്തുന്നതിനെതിരെ വ്യാപാരികള്‍ കണ്ണൂർ കലക്ടറേറ്റ് മാര്‍ച്ച് നടത്തി
Kannur Collectorate

കണ്ണൂര്‍:ബദല്‍ സംവിധാനമൊരുക്കാതെ പ്ലാസ്റ്റിക്ക് നിരോധനം ഏര്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സമരം സംസ്ഥാന ജോയന്റ് സെക്രട്ടറി സി.കെ.വിജയന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് വി.ഗോപിനാഥ് അദ്ധ്യക്ഷനായി. പി. എം. സുഗുണന്‍, കെ.പങ്കജവല്ലി ,ചാക്കോ മുല്ലപ്പള്ളി, എം.എ ഹമീദ് ഹാജി, വി.പി.മൊയ്തു എന്നിവര്‍ സംസാരിച്ചു.

Share this story