കണ്ണൂരിൽ ശിശുദിന റാലി നടത്തി

rali

കണ്ണൂർ: ജില്ല ശിശുക്ഷേമ സമിതിയും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ശിശുദിന റാലി ഇന്ന് രാവിലെ 8 30ന് കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നും മാർച്ച് ആരംഭിച്ചു.. എഡിഎം കെ കെ ദിവാകരൻ ഫ്ലാഗ് ഓഫ് ചെയ്തു.. റാലിക്ക് ശേഷം കണ്ണൂർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പൊതുയോഗം കുട്ടികളുടെ പ്രധാനമന്ത്രി റിസ ഫൈസൽ ഉദ്ഘാടനം ചെയ്തു.

 കുട്ടികളുടെ പ്രസിഡണ്ട് വൈഗ ലഗേഷ് അധ്യക്ഷയായി. കുട്ടികളുടെ സ്പീക്കർ ദേവിക പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ മുഖ്യാതിഥിയായി എം എൽ എ ശിശുദിന സന്ദേശവും കൈമാറി. മേയർ ടി ഒ മോഹനൻ പങ്കെടുത്തു.. തുടർന്ന് ശിശുദിന സ്റ്റാമ്പിന്റെ പ്രകാശനവും വിവിധ സാഹിത്യ മത്സര വിജയികൾക്കുള്ള സമ്മാന ദാനവും നടന്നു.

rali

Share this story