കണ്ണപുരം ഗ്രാമപഞ്ചായത്തിന് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ അംഗീകാരം
d,,ld

കണ്ണൂർ:ജലസംരക്ഷണത്തിനും മാലിന്യ നിർമാർജനത്തിനും മികച്ച ഇടപെടൽ നടത്തിയ കണ്ണപുരം ഗ്രാമപഞ്ചായത്തിന് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ അംഗീകാരം. പുണെയിൽ സെപ്‌റ്റംബർ 22, 23, 24, തീയതികളിൽ നടക്കുന്ന ദേശീയ ശില്പശാലയിൽ പങ്കെടുക്കാനാണ് കണ്ണപുരം പഞ്ചായത്തിനെ തിരഞ്ഞെടുത്തത്.കേരളത്തിൽനിന്ന് പത്ത് പഞ്ചായത്തുകളാണ് ഉൾപ്പെട്ടത്. ഇതിൽ ഹരിതകർമസേനയുടെ മാലിന്യനിർമാർജന പ്രവർത്തനം, അജൈവ മാലിന്യങ്ങൾ കയറ്റി അയക്കുന്നതിലെ ചെലവ് കുറക്കൽ, കുടിവെള്ള പദ്ധതികൾ, തുടങ്ങിയവ പഞ്ചായത്തിന്റെ മികവിനെ സഹായിച്ചു.ശില്പശാലയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. രതി പങ്കെടുക്കും.

Share this story