കാഞ്ഞങ്ങാട് നഗരസഭ പാലിയേറ്റീവ് കെയര്‍ സാന്ത്വന പരിചരണ പരിശീലനം തുടങ്ങി
Sat, 30 Jul 2022

കാഞ്ഞങ്ങാട് നഗരസഭ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ സാന്ത്വന പരിചരണ പരിശീലന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സാന്ത്വനം ആവശ്യമുള്ള രോഗികള്‍ക്ക് ആവശ്യമായ പരിചരണം നല്‍കുന്നതിന് ഓരോ വാര്‍ഡുകളിലും ആളുകളെ പ്രാപ്തരാക്കുന്നതിന് വേണ്ടിയാണ് പരിശീലനം നടത്തുന്നത്.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടി നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ സരസ്വതി അധ്യക്ഷയായി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ ലത, കൗണ്‍സിലര്‍മാരായ എം ലക്ഷ്മി, കെ സുശീല, വി വി ശോഭ എന്നിവര്‍ സംസാരിച്ചു. ഷിജി മനോജ് ക്ലാസ്സെടുത്തു. നഗരസഭാ പാലിയേറ്റീവ് നേഴ്സ് ദീപ്തി സുനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു.