രാജി ആവശ്യപ്പെട്ട് കെ എസ് യു പ്രവര്‍ത്തകര്‍ വിസിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി

cvbnmj

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ  ഭാര്യ പ്രിയ വര്‍ഗീസിന് അസോ. പ്രൊഫസര്‍ നിയമനത്തിന് യോഗ്യതയില്ലെന്നു  ഹൈക്കോടതി വിധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സെലക്ഷന്‍ കമ്മിറ്റി  ചെയര്‍മാനായ കണ്ണൂര്‍ സര്‍വകലാശാല വി.സി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വി.സി യുടെ വീട്ടിലേക്ക്  യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം .

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രാഹുല്‍ ദാമോദരന്‍ ജില്ലാ ഭാരവാഹികളായ വി രാഹുല്‍, പ്രിനില്‍ മതുക്കോത്ത്,ശ്രീജേഷ് കോയിലെരിയന്‍ അനൂപ് തന്നട, സി വി സുമിത്ത്,, നികേത് നാറാത്ത്,വരുണ്‍ സി വി, അനീഷ്,ജിതിന്‍. പി. കെ കൊളപ്പ, ഇര്‍ഷാദ് എസ്, നവീന്‍ മൂടേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 

Share this story