കെ എസ് കെ ടി യു പ്രക്ഷോഭ യാത്ര കണ്ണൂര്‍ ജില്ലയില്‍ 26, 27ന് പര്യടനം നടത്തും

uytrdhb

കണ്ണൂര്‍.കര്‍ഷക തൊഴിലാളി യൂനിയന്‍ (കെ.എസ്.കെ.ടി.യു) സംസ്ഥാന സെക്രട്ടറി എന്‍ ചന്ദ്രന്‍ നയിക്കുന്ന പ്രക്ഷോഭ ജാഥ ജനുവരി 26, 27 തിയ്യതികളില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബ്ബിൽ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ജാഥയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.കൃഷി ഭൂമി,പുതുകേരളം, കര്‍ഷക തൊഴിലാളി പ്രക്ഷോഭ ജാഥ എന്ന പ്രമേയത്തില്‍ കാസര്‍കോട് നിന്നാരംഭിച്ച യാത്രയെ വ്യാഴാഴ്ച്ച 26 ന്ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ വച്ച് ജില്ലാ ഭാരവാഹികള്‍ വരവേല്‍ക്കും. തുടര്‍ന്ന് ആദ്യദിനത്തെ ജില്ലാ സമാപനം പയ്യന്നൂരില്‍ നടക്കും.

27 ന് രാവിലെ 10 മണിക്ക് തളിപ്പറമ്പില്‍ ആദ്യ സ്വീകരണം നല്‍കും. തുടര്‍ന്ന് ശ്രീകണ്ഠപുരം, മമ്പറം, കൂത്തുപറമ്പ് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം വൈകിട്ട് 5.30ന് ഇരിട്ടിയില്‍ സമാപിക്കും. പിന്നീട് പ്രക്ഷോഭ യാത്ര വയനാട് ജില്ലയിലേക്ക് പ്രവേശിക്കും.വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകരായ കെ. ദാമോദരന്‍, വി നാരായണന്‍ , കോമള ലക്ഷ്മണന്‍, എം കുഞ്ഞമ്പു, കെ ഇ കുഞ്ഞബ്ദുല്ല എന്നിവര്‍ പങ്കെടുത്തു.

Share this story