സി പി നാരായണൻ നമ്പ്യാർക്ക് കെ പി എ റഹിം സ്മാരക കർമ്മശ്രഷ്ഠ പുരസ്കാരം
Fri, 13 Jan 2023

കണ്ണൂർ : ഗാന്ധി യുവമണ്ഡലം സംസ്ഥാന പ്രസിഡണ്ടായിരുന്ന കെ പി എ റഹീം മാസ്റ്ററുടെ സ്മരണക്കായി ഗാന്ധി യുവമണ്ഡലം ഏർപ്പെടുത്തിയ കർമ്മ ശ്രേഷ്ഠാ പുരസ്കാരം പ്രമുഖ ഗാന്ധിയൻ സിപി നാരായണൻ നമ്പ്യാർക്ക്. ഗാന്ധിയൻ മേഖലയിൽ ചെയ്ത സേവനങ്ങൾ പരിഗണിച്ചാണ് സി പി നാരായണൻ നമ്പ്യാർക്ക് പുരസ്‌കാരം നൽകുന്നത്.
പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം 15 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കീഴല്ലൂർ വളയാലിലെ വസതിയിൽ നടക്കുന്ന ചടങ്ങിൽ വച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറി പി വി പത്മനാഭൻ മാസ്റ്റർ സമ്മാനിക്കും. സർവോദയ മണ്ഡലം ജില്ലാ സെക്രട്ടറി പവിത്രൻ കൊതേരി അടക്കമുള്ള ഗാന്ധിയമാർ പങ്കെടുക്കും.