പകര്‍ച്ച വ്യാധികള്‍ക്കെതിരെ ജാഗ്രത; ജനകീയ ശുചീകരണം ഉറപ്പുവരുത്തണം : മന്ത്രി കെ.എന്‍.ബാലഗോപാല്‍
ജി.എസ്ടി കുടിശ്ശികയായ 4500 കോടി ഉടന്‍ നല്‍കണമെന്ന് കേന്ദ്രത്തോട് മന്ത്രി കെ. എന്‍ ബാലഗോപാല്‍

കൊല്ലം : മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജനകീയ ശുചീകരണ പ്രവര്‍ത്തനങ്ങളായി മാറ്റണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍. ജില്ലാ പഞ്ചായത്ത് ജയന്‍ മെമ്മോറിയല്‍ ഹാളില്‍ ‘ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യ മുക്ത പരിസരം 2022' ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പകര്‍ച്ചവ്യാധികള്‍ പടരുന്നതിന് സാഹചര്യങ്ങള്‍ ഇല്ലാതാക്കാന്‍ കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ തദ്ദേശഭരണ സ്ഥാപന അധ്യക്ഷര്‍, സെക്രട്ടറിമാര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ജില്ലാതല നേതൃത്വ ബോധവല്‍ക്കരണ പരിശീലന പരിപാടിയാണ് സംഘടിപ്പിച്ചത്. ജലസ്രോതസ്സുകളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും എം.എല്‍.എ മാരെയും ഏകീകരിച്ച് സമഗ്ര പരിപാടി നടപ്പിലാക്കും.

 വാര്‍ഡ് അടിസ്ഥാനത്തില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് 30,000 രൂപ അനുവദിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജനകീയമായി നടത്തണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം. കെ.ഡാനിയല്‍ അധ്യക്ഷനായി. എം.നൗഷാദ് എം.എല്‍.എ, തദ്ദേശ സ്വംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി. കെ. സയൂജ, എ.ഡി.സി സൗമ്യ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this story