കണ്ണൂരിൽ സിപിഐഎം പ്രവർത്തകന്റെ കൊലപാതകം : പ്രതി ഒളിവിൽ കഴിഞ്ഞത് മറ്റൊരു സിപിഐഎം പ്രവർത്തകന്റെ വീട്ടിൽ
HARIDASAN MURDER
കണ്ണൂർ :കണ്ണൂരിൽ സിപിഐഎം പ്രവർത്തകൻ പുന്നോൽ ഹരിദാസനെ വധിച്ച കേസിലെ പ്രതിയായ ആർ എസ് എസ് പ്രാദേശിക നേതാവ് ഒളിവിൽ കഴിഞ്ഞത് സി പി ഐ എം പ്രവർത്തകന്റെ വീട്ടിലാണെന്ന് സ്ഥിരീകരണം.

കണ്ണൂർ :കണ്ണൂരിൽ സിപിഐഎം പ്രവർത്തകൻ പുന്നോൽ ഹരിദാസനെ വധിച്ച കേസിലെ പ്രതിയായ ആർ എസ് എസ് പ്രാദേശിക നേതാവ് ഒളിവിൽ കഴിഞ്ഞത് സി പി ഐ എം പ്രവർത്തകന്റെ വീട്ടിലാണെന്ന് സ്ഥിരീകരണം. സി പി ഐ എം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഭവത്തിൽ പാർട്ടിക്ക് നാണക്കേട് ഉണ്ടായിട്ടില്ല. ബോംബേറിൽ പാർട്ടിക്ക് പങ്കില്ല. സി പി ഐ എം പിണറായി ലോക്കൽ കമ്മിറ്റി സെക്രട്ടറി കക്കോത്ത് രാജൻ  പറഞ്ഞു. ഇന്നലെയാണ് പ്രതി നിജിലും വീട്ടുടമയും പിടിയിലായത്.

വിട്ടുടമസ്ഥൻ പ്രശാന്ത് വളരെ കാലമായി പാർട്ടിയുമായി അകൽച്ചയിലാണെന്നും ഇപ്പോൾ ബി ജെ പി ചായ്‌വാണെന്നും കക്കോത്ത് രാജൻ പറഞ്ഞു. പിണറായിയിലെ വീട്ടിൽ നിന്നാണ് പുന്നോൽ ഹരിദാസിനെ ഇന്നലെ കസ്റ്റഡിയിലെടുക്കുന്നത്.

മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്ന് 300 മീറ്റർ മാത്രമേ പ്രതി ഒളിവിൽ കഴിഞ്ഞ വീട്ടിലേക്കുള്ളു. ഈ പ്രദേശത്ത് സുരക്ഷ ശക്തമാണ്. അടുത്ത കാലത്തായി സുരക്ഷ വർധിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതി പ്രദേശത്തെ വീട്ടിൽ ഒളിവിൽ കഴിഞ്ഞതെന്നതും ശ്രദ്ധേയമാണ്.

Share this story