മാറിയ സാങ്കേതിക വിദ്യ ഉൾക്കൊള്ളാൻ തൊഴിൽ മേഖലകൾ തയ്യാറാകണം: കെ.വി സുമേഷ് എം.എൽ.എ
 Jobs need to be prepared to embrace changed technology KV Sumesh MLA

കണ്ണുർ: ബാർബർ ആൻഡ് ബ്യുട്ടീഷൻ മേഖല കാലത്തിനനുസരിച്ച് നവീകരിക്കാൻ തയ്യാറാകണമെന്ന് കെ.വി സുമേഷ് എം.എൽ.എ പറഞ്ഞു. കേരള സ്റ്റേറ്റ് ബാർബർ - ആൻഡ് ബ്യുട്ടീഷൻ സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം പിണറായി സർവീസ് സഹകരണ ഓഡിറ്റോറിയത്തിൽ (എം.വി ചന്ദ്രൻ നഗർ) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എല്ലാ മേഖലയിലും ടെക്നോളജിയുടെ കുതിച്ചു ചാട്ടമുണ്ടായിരിക്കുകയാണ് പുതിയ കാര്യങ്ങളോടാണ് പുതുതലമുറയ്ക്ക് പ്രിയം. ഇതു മനസിലാക്കി സ്വയം നവീകരിക്കാത്തവർ കാലഹരണപ്പെടുമ്പോൾ വിലപിച്ചിട്ട് കാര്യമില്ലെന്നും എം.എൽ.എ പറഞ്ഞു. 

സ്വയം നവീകരണത്തിൻ്റെ പാതയിലൂടെ മുന്നേറി മികച്ച തൊഴിൽ മേഖലയായി മാറാൻ ബാർബർ - ബ്യുട്ടീഷൻ സ് രംഗത്തിന് കഴിയുമെന്നും എം.എൽ.എ പറഞ്ഞു. സമ്മേളനത്തിൽ കെ.എസ്ബി എണ്ടില്ല പ്രസിഡൻ്റ് എം.കെ രവീന്ദ്രൻ അധ്യക്ഷനായി പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ രാജീവൻ, എൻ.പി രവീന്ദ്രൻ, ഇ.എസ് ഷാജി' കെ.ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു

Share this story