വർണനകൾക്ക് വഴങ്ങാത്ത വിസ്മയമാണ് ഖുർആൻ : സി.ടി സുഹൈബ്
It is a wonder that does not yield to descriptions  Quran  CT Suhaib

കൂട്ടിലങ്ങാടി : വർണനകൾക്ക് വഴങ്ങാത്ത വിസ്മയമാണ് ഖുർആനെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി സുഹൈബ്. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ ഖുർആൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യ ജീവിതത്തിലെ എല്ലാ വശങ്ങളേയും ചൂഴ്ന്ന് നിൽക്കുന്ന മഹത്തായ ഗ്രന്ഥമാണ് ഖുർആനെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചുകുട്ടികളടക്കമുള്ള  ഏതു  പ്രായത്തിലുള്ളവർക്കും  ഹൃദിസ്ഥമാക്കാൻ സാധിക്കുന്നതും മനുഷ്യ സംബന്ധമായ ഏതു വിഷയത്തെക്കുറിച്ചും അവന് അവലംബവുമാണ് വിശുദ്ധ ഖുർആനെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മലപ്പുറം മസ്ജിദുൽ ഫതഹ് ഇമാം ടി.പി ശരീഫ് മൗലവി പറഞ്ഞു. ഖുർആൻ മനപാഠമാക്കിയ നിഹ ഫാത്തിമ തെക്കത്ത് മക്കരപ്പറമ്പ്, സഹൽ കെ പാറടി, മുഹമ്മദ് ബിലാൽ വടക്കാങ്ങര, ഖുർആൻ പഠനത്തിൽ മികവ് തെളിയിച്ച ആയിഷ നുബ, ആയിഷ നിഹ, ലയ്യിന പി.പി എന്നിവരെ ആദരിച്ചു. പ്രശ്നോത്തരിക്ക് എൻ.കെ ശബീർ, ഹൈദറലി എന്നിവർ നേതൃത്വം നൽകി.

ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് മുരിങ്ങേക്കൽ അദ്ധ്യക്ഷത വഹിച്ചു. ലയ്യിന പി.പി ഖിറാഅത്ത് നടത്തി. സ്വാഗതസംഘം ചെയർമാൻ സി.ടി മുസ്തഫ ഹുസൈൻ സ്വാഗതവും ജനറൽ കൺവീനർ വി.പി ബഷീർ നന്ദിയും പറഞ്ഞു.

Share this story