ഇരിട്ടി പ്രീമിയർ ലീഗ് പോസ്റ്റർ പ്രകാശനം നടത്തി

azfgas

കണ്ണൂർ: ഫെബ്രവരി 24,25,26, തീയ്യതികളിൽ ഇരിട്ടി ഗ്രൗണ്ടിൽ നടക്കുന്ന ഇരിട്ടി പ്രീമിയർ ലീഗിൻ്റെ മൂന്നാം സീസണിൻ്റെ പോസ്റ്റർ പ്രകാശനം  കണ്ണൂർ പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ കണ്ണൂർ കോർപ്പറേഷൻ മേയർ ടി, ഒ, മോഹനൻ നിർവ്വഹിച്ചു.യുണൈറ്റഡ് ഭാരവാഹികളായ മുഹമ്മദലി, കണിയാറക്കൽ,, സജീർ ഇരിട്ടി, കെവി  റഷീദ്, ടി ഖാലിദ്, പി പി  ഫിറോസ്, ടൂർണ്ണമെൻ്റ് കോർഡിനേറ്റർ ഗോപൻ മട്ടന്നൂർ പങ്കെടുത്തു.

ഇരിട്ടി യുണൈറ്റഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ട്രോഫി , ഇരിട്ടി സ്കൈ ഗോൾഡ് നൽകുന്ന 80000 രൂപ പ്രൈസ് മണി, 'ചള്ളിൻ്റകത്ത് ഷാനിഫ്സ് മാരകട്രോഫിക്കും ചള്ളിൻ്റകത്ത് മുഹമ്മദലി ഹാജി സ്മാരക പ്രൈസ് മണിക്കും വേണ്ടിയുള്ള ടൂർണ്മെന്റാണ് സംഘടിപ്പിക്കുന്നത്.

കളിക്കാരുടെ രജിസ്ട്രേഷൻ ജനുവരി 15 മുതൽ നടക്കും.കളിക്കാരുടെ ലേലം ഫെബ്രവരി ആദ്യവാരം നടക്കുമെന്നും സംഘാടകർ അറിയിച്ചു.

Share this story