ഇന്ദിരാഗാന്ധിയുടെ കരുത്തും നേതൃമികവും എക്കാലത്തേക്കും മാതൃക: മാര്‍ട്ടിന്‍ ജോര്‍ജ്ജ്

google news
Martin George

കണ്ണൂര്‍:കരുത്തുറ്റ ഭരണാധികാരിയായി അന്താരാഷ്ട്ര തലത്തില്‍ മികവു തെളിയിച്ച ഇന്ദിരാഗാന്ധി എക്കാലത്തേയും മാതൃകയാണെന്ന് ഡിസിസി പ്രസിഡണ്ട്  അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്  പറഞ്ഞു.മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 105-ാം ജന്മ വാര്‍ഷിക ദിനത്തില്‍ ഡിസിസി ഓഫീസില്‍ പുഷ്പാര്‍ച്ചനയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ, ഉരുക്ക് വനിതയാണ് ഇന്ദിരാഗാന്ധി. ലോകചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന  ഇന്ദിരാഗാന്ധിയുടെ സേവനങ്ങളെക്കുറിച്ച് രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് പോലും എതിരഭിപ്രായമുണ്ടാകില്ല. ഇന്ദിരയുടെ ഭരണകാലത്താണ് ഇന്ത്യ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ശക്തിയായി മാറിയത്. 
പൊതുരംഗത്ത് സ്ത്രീകള്‍ക്ക് എക്കാലവും പ്രചോദനമായ ഓര്‍മകളാണ് ഇന്ദിരാഗാന്ധിയുടേതെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.നേതാക്കളായ പ്രൊഫ: എ ഡി മുസ്തഫ ,അമൃത രാമകൃഷ്ണന്‍ , വി വി പുരുഷോത്തമന്‍ ,പി മുഹമ്മദ് ശമ്മാസ് ,സുരേഷ് ബാബു എളയാവൂര്‍ ,സി ടി ഗിരിജ ,ശമ മുഹമ്മദ് ,രാജീവന്‍ എളയാവൂര്‍ ,ടി ജയകൃഷ്ണന്‍ , രജിത്ത് നാറാത്ത് ,സുദീപ് ജെയിംസ് ,കല്ലിക്കോടന്‍ രാഗേഷ് , കാപ്പാടന്‍ ശശിധരന്‍, എ ടി നിഷാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags