ഇന്ത്യന്‍ ഫെഡറലിസം വെല്ലുവിളി നേരിടുന്നു: സ്പീക്കര്‍എ. എന്‍ ഷംസീര്‍

Speaker AN Shamseer

 കണ്ണൂര്‍: ഇന്ത്യന്‍ഫെഡറിലിസം വെല്ലുവിളി നേരിടുന്ന വര്‍ത്തമാനകാലമാണിതെന്നും കേന്ദ്രസര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് ഫെഡറലിസത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്ന് സ്പീക്കര്‍ എ. എന്‍ഷംസീര്‍ പറഞ്ഞു.ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂനിയന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ' ഇന്ത്യന്‍ ഭരണഘടനയും ഫെഡറലിസവും' എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇന്ത്യയില്‍ 24 പ്രാദേശികഭാഷകളുണ്ട്. ഇവയെ പരിഗണിക്കാതെ ഹിന്ദി തന്നെ പഠിക്കണമെന്ന് നിര്‍ബന്ധിക്കുന്നത്് ഭരണഘടനാവിരുദ്ധമാണ്.ജി. എസ്.ടിയുടെ കാര്യവും ഇതിനു സമാനമാണ്. ഇന്ത്യന്‍ യൂനിയനാണ് നമ്മുടെ രാജ്യം. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങള്‍ക്ക് അവരുടെതായ അവകാശങ്ങളുമുണ്ട്. 

ഇതുമാനിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ഫെഡറലിസം ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടത്തിലാണ് രാജ്യം കടന്നുപോയി കൊണ്ടിരിക്കുന്നത്. എല്ലാ പൗരന്മാരെയും ഭരണഘടന അറിവ് നല്‍കുകയാണ് നിയമസഭയുടെ ലക്ഷ്യം. ഇത് കുടുംബശ്രീയുടെ സഹകരണത്തോടെ നടപ്പിലാക്കും. മാത്രമല്ല ഭരണഘടനയുടെ മലയാളം പരിഭാഷ ജനങ്ങളിലെക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. 

ഫെഡലിസത്തിന്റെ മുകളില്‍ പല തരത്തിലുള്ള കൈകടത്തലുകള്‍ നടന്നു കൊണ്ടിരിക്കുകയാണ് ഇപ്പോഴുള്ള എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണുമെന്നാണ് എന്റെ ശുഭാപ്തി വിശ്വാസം 356 വകുപ്പ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് ദുരുപയോഗം ചെയ്യപ്പെടുന്നു
 പാര്‍ലിമെന്റില്‍ ഒരു ചര്‍ച്ചയുമില്ലാതെ പപ്പടം ചുടുന്നതു പോലെ നിയമം പാസാക്കുകയാണ് എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെയല്ല, നിയമ നിര്‍മാണ സഭകളിലൂടെയാണ് ജനം തീരുമാനം അറിയേണ്ടത് ജി.എസ്.ടി ഉള്‍പ്പെടെയുള്ള നിയമം ഫെഡറലിസത്തിനു നേരേയുള്ള കടന്നുകയറ്റമാണ് ഹിന്ദി അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നത് ഫെഡറലിസത്തിനു നേരേയുള്ള കടന്നുകയറ്റമാണ് അഭിഭാഷകര്‍ ഇന്ത്യന്‍ ഭരണ ഘടന പൊതു സമൂഹത്തെ പഠിപ്പിക്കുന്ന അധ്യാപകരായി രംഗത്തിറങ്ങണം സാക്ഷരാതാ പ്രവര്‍ത്തനം പോലെ ഭരണഘടന പൊതു സമൂഹത്തെ പഠിപ്പിക്കണ്ട ഘട്ടം അതിക്രമിച്ചിരുക്കുന്നുവെന്നും സ്പീക്കര്‍പറഞ്ഞു.കടന്നപള്ളി രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി.

 അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ്, സംസ്ഥാന സെക്രട്ടറി സി.പി പ്രമോദ്, ഇ.കെ നാരായണന്‍, കെ. വിജയകുമാര്‍, എം.സി രാമചന്ദ്രന്‍, കെ. വിശ്വന്‍, ബി.പി ശശീന്ദ്രന്‍, പി.കെ അന്‍വര്‍ സംസാരിച്ചു.


 

Share this story