കണ്ണൂരിൽ യുവതി കിണറ്റില്‍ ചാടിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

 Husband arrested

കണ്ണൂര്‍:  വീട്ടമ്മ കിണറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പാവന്നൂര്‍മൊട്ട സ്വദേശി വി.പി ഹസീന (35) മരണപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് പാവന്നൂര്‍ കടവിലെ കെ മുഹമ്മദി (43) നെയാണ് ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്.
സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകു പ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. 

കഴിഞ്ഞ നാലിന് രാവിലെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. തലേന്ന് രാത്രി മുഹമ്മദും ഹസീനയും തമ്മില്‍ സ്ത്രീധനത്തി ന്റെ പേരില്‍ വഴക്ക് ഉണ്ടായിരുന്നതായി പറയുന്നു.സംഭവ ദിവസം രാവിലെ മുഹമ്മദും ഹസീനയും മൂന്ന് മക്കളും ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോള്‍ മുഹമ്മദ് ഹസീനയെ വഴക്ക് പറയുകയും ഹസീന 25 മീറ്ററോളം ആഴമുള്ള കിണറ്റില്‍ ചാടുകയും ആയിരുന്നു. ഹസീനയുടെ സഹോദരന്‍ ഹസീബിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

18 വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനത്തിന്റെ പേരില്‍ മുഹമ്മദ് ഹസീനയെ പീഡിപ്പിക്കുന്നത് പതിവായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

Share this story