കണ്ണൂർ പാറക്കണ്ടിയിലെ വീടിന് തീവെപ്പ് കേസ് : പ്രതി അറസ്റ്റിൽ

unnii

കണ്ണൂർ: കണ്ണൂർ നഗരത്തിലെ പാറക്കണ്ടിയിൽ തനിച്ച് താമസിക്കുന്ന വയോധികയുടെ വീടിന് തീവച്ച കേസിലെ പ്രതിയായ പാറക്കണ്ടി നരിയമ്പള്ളി ഹൗസിൽ സതീഷ് എന്നഉണ്ണിയെ ( 63) ടൌൺ സി.ഐ.ബിനു മോഹനനും സംഘവും അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം അർധരാത്രിപാറക്കണ്ടിയിലെ ശ്യാമള (75) യുടെവീടിന് പുറത്തുള്ള വേസ്റ്റിന് മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു.  

ഞായറാഴ്ച്ച പുലർച്ചയും പ്രതി വേസ്റ്റിന് തീയിട്ടെങ്കിലും ഭാഗികമായി മാത്രമേ കത്തിയിരുന്നുള്ള വെന്നും തുടർന്നാണ് വീണ്ടും തീവച്ചതെന്നും ഇയാൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു. അയൽ വാസിയായ സതീഷ്അവിടെ വേസ്റ്റ്  നിക്ഷേപിക്കാറുണ്ടായിരുന്നു വെന്നുംഅതിന്റെ തർക്കത്തിൽ ഉണ്ടായ വ്യക്തി വിരോധമാണ് സംഭവത്തിന് കാരണമെന്നും പോലീസ് പറഞ്ഞു.എസ്.ഐ. നസീബ്, അരുൺ, എ എസ് എ മാരായ രഞ്ചിത്, അജയൻ, സീനിയർ സി.പി.ഒ.നാസർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു

Share this story